Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Investigation Team

നിതിൻ രാജിന്‍റെ മരണം: മുഖ്യപ്രതി ഡോ. എം.കെ. റാമിനായി ക്രൈംബ്രാഞ്ച് അന്വേഷണസംഘം ആന്ധ്രയിൽ

ക​​ണ്ണൂ​​ർ: അ​​ഞ്ച​​ര​​ക്ക​​ണ്ടി​​യി​​ലെ ക​​ണ്ണൂ​​ർ സ്വാ​​ശ്ര​​യ ഡെ​​ന്‍റ​​ൽ കോ​​ള​​ജ് ഒ​​ന്നാം വ​​ർ​​ഷ ബി​​ഡി​​എ​​സ് വി​​ദ്യാ​​ർ​​ഥി ആ​​ർ.​​എ​​ൽ. നി​​തി​​ൻ​​ രാ​​ജി​​ന്‍റെ മ​​ര​​ണ​​ത്തി​​ൽ ആ​​ത്മ​​ഹ​​ത്യാ പ്രേ​​ര​​ണ​​ക്കു​​റ്റം ചു​​മ​​ത്ത​​പ്പെ​​ട്ട ഒ​​ന്നാം പ്ര​​തി​​യും കോ​​ള​​ജ് അ​​ധ്യാ​​പ​​ക​​നാ​​യി​​രു​​ന്ന ഡോ. ​​എം.​​കെ.​​ റാ​​മി​​ന്‍റെ ഒ​​ളി​​ത്താ​​വ​​ളം ക്രൈം​​ബ്രാ​​ഞ്ച് സം​​ഘം ക​​ണ്ടെ ത്തി​​യെ​​ങ്കി​​ലും പ്ര​​തി​​യെ പി​​ടി​​കൂ​​ടാ​​ൻ ക​​ഴി​​ഞ്ഞി​​ല്ല.

ഡോ. ​​എം.​​കെ. റാ​​മി​​ന്‍റെ മു​​ൻ​​കൂ​​ർ ജാ​​മ്യാ​​പേ​​ക്ഷ ഹൈ​​ക്കോ​​ട​​തി ത​​ള്ളി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് റാം ​​ആ​​ന്ധ്ര യി​​ലെ ചി​​റ്റൂ​​രി​​ലു​​ള്ള ഒ​​ളി​​സ​​ങ്കേ​​ത​​ത്തി​​ലേ​​ക്കു മാ​​റു​​ക​​യാ​​യി​​രു​​ന്നു. നാ​​ലു ദി​​വ​​സം മു​​ന്പാ​​ണ് ക​​ണ്ണൂ​​രി​​ലെ ക്രൈം ​​ബ്രാ​​ഞ്ച് സം​​ഘം ചി​​റ്റൂ​​രി​​ലെ​​ത്തി​​യ​​ത്. സം​​സ്ഥാ​​ന​​ത്ത് ഏ​​റെ രാ​​ഷ്‌​​ട്രീ​​യ സ്വാ​​ധീ​​ന​​മു​​ള്ള റാ​​മി​​നെ പി​​ടി​​കൂ​​ടാ​​ൻ ആ​​ന്ധ്ര പോ​​ലി​​സി​​ന്‍റെ സ​​ഹാ​​യം അ​​ന്വേ​​ഷ​​ണ സം​​ഘം തേ​​ടി​​യി​​ട്ടു​​ണ്ട്.

തി​​രു​​വ​​ന​​ന്ത​​പു​​രം ഉ​​ഴ​​മ​​ല​​യ്ക്ക​​ൽ പു​​തു​​ക്കു​​ള​​ങ്ങ​​ര ചാ​​ല​​ക്കാ​​ട് ത​​ട​​ത്ത​​രി​​ക​​ത്തു വീ​​ട്ടി​​ൽ വൈ. ​​രാ​​ജ​​ൻ,-സി.​​ആ​​ർ.​​ല​​ത ദ​​മ്പ​​തി​​ക​​ളു​​ടെ മ​​ക​​ൻ നി​​തി​​ൻ​​ രാ​​ജ് ക​​ഴി​​ഞ്ഞ ഏ​​പ്രി​​ൽ 10നാ​​ണ് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് കെ​​ട്ടി​​ട​​ത്തി​​ൽ​​നി​​ന്നു ചാ​​ടി​​ മ​​രി​​ച്ച​​ത്. മു​​ഖ്യ​​പ്ര​​തി റാ​​മി​​ന്‍റെ മു​​ൻ​​കൂ​​ർ ജാ​​മ്യാ​​പേ​​ക്ഷ ക​​ഴി​​ഞ്ഞ 12നാ​​ണ് ഹൈക്കോടതി ത​​ള്ളി​​യ​​ത്. ചോ​​ദ്യം ചെ​​യ്യ​​ലി​​ന് ത​​ട​​സ​​മി​​ല്ലെ​​ന്നും അ​​ധ്യാ​​പ​​ക​​ന്‍റെ അ​​റ​​സ്റ്റ് രേ​​ഖ​​പ്പെ​​ടു​​ത്താ​​മെ​​ന്നും കോ​​ട​​തി പ​​റ​​ഞ്ഞി​​രു​​ന്നു.
സം​​സ്ഥാ​​ന ക്രൈം​​ബ്രാ​​ഞ്ച് എ​​സ്‌​​പി പി. ​​ബാ​​ല​​കൃ​​ഷ്ണ​​ൻ നാ​​യ​​രു​​ടെ മേ​​ൽ​​നോ​​ട്ട​​ത്തി​​ലു​​ള്ള സം​​ഘ​​മാ​​ണ് കേ​​സ​​ന്വേ​​ഷി​​ക്കു​​ന്ന​​ത്.

ഏ​​പ്രി​​ൽ 30നാ​​ണ് കേ​​സ് അ​​ന്വേ​​ഷ​​ണം സി​​റ്റി പോ​​ലീ​​സ് മു​​ൻ ക​​മ്മീ​​ഷ​​ണ​​ർ പി. ​​നി​​ധി​​ൻ​​ രാ​​ജി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്ന പ്ര​​ത്യേ​​ക അ​​ന്വേ​​ഷ​​ണ​​സം​​ഘ​​ത്തി​​ൽ​​നി​​ന്നും ക്രൈം​​ബ്രാ​​ഞ്ചി​​നു കൈ​​മാ​​റി​​യ​​ത്.

ഇ​​ൻ​​സ്പെ​​ക്ട​​ർ ശ്രീ​​ജി​​ത്ത് കൊ​​ടേ​​രി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സം​​ഘ​​മാ​​ണു ചി​​റ്റൂ​​രി​​ൽ റാ​​മി​​നെ തേ​​ടി പോ​​യ​​ത്. റാം ​​സു​​പ്രീം കോ​​ട​​തി​​യി​​ൽ​​നി​​ന്ന് മു​​ൻ​​കൂ​​ർ​​ജാ​​മ്യം നേ​​ടാ​​നു​​ള്ള ത്തിലാണെന്നാണ് വി​​വ​​രം.

Kerala

ശ​ബ​രി​മ​ല​യി​ലെ കൊ​ടി​മ​രം: വി​ജി​ല​ൻ​സ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണസം​ഘം ഇ​ന്നുമു​ത​ൽ മൊ​ഴി​യെ​ടു​ക്കും

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ലെ കൊ​​​​ടി​​​​മ​​​​ര പു​​​​ന​​​​ർ​​​​നി​​​​ർ​​​​മാ​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു സ്വ​​​​ർ​​​​ണ​​​​വും സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ളും ന​​​​ൽ​​​​കി​​​​യ​​​​വ​​​​രി​​​​ൽ നി​​​​ന്ന് വി​​​​ജി​​​​ല​​​​ൻ​​​​സ് പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണ സം​​​​ഘം ഇ​​​​ന്നു മു​​​​ത​​​​ൽ മൊ​​​​ഴി​​​​യെ​​​​ടു​​​​ക്കും.

കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി​​​​യും ന​​​​ട​​​​നു​​​​മാ​​​​യ സു​​​​രേ​​​​ഷ് ഗോ​​​​പി, ന​​​​ട​​​​ൻ മോ​​​​ഹ​​​​ൻ​​​​ലാ​​​​ൽ അ​​​​ട​​​​ക്ക​​​​മു​​​​ള്ള സി​​​​നി​​​​മാ മേ​​​​ഖ​​​​ല​​​​യി​​​​ലെ പ്ര​​​​മു​​​​ഖ​​​​രി​​​​ൽനി​​​​ന്നു വിജി​​​​ല​​​​ൻ​​​​സ് ഡി​​​​വൈ​​​​എ​​​​സ്പി സി.​​​​എ​​​​സ്. ഹ​​​​രി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള സം​​​​ഘം മൊ​​​​ഴി​​​​യെ​​​​ടു​​​​ക്കും.

2017ൽ ​​​​ന​​​​ട​​​​ന്ന കൊ​​​​ടി​​​​മ​​​​ര പു​​​​ന​​​​ർ​​​​നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​നാ​​​​യി തി​​​​രു​​​​വി​​​​താം​​​​കൂ​​​​ർ ദേ​​​​വ​​​​സ്വം ബോ​​​​ർ​​​​ഡി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ പി​​​​രി​​​​വു ന​​​​ട​​​​ത്തി​​​​യെ​​​​ങ്കി​​​​ലും സം​​​​ഭാ​​​​വ​​​​ന ന​​​​ൽ​​​​കി​​​​യ​​​​വ​​​​രി​​​​ൽ ചി​​​​ല​​​​ർ​​​​ക്ക് ര​​​​സീ​​​​ത് ന​​​​ൽ​​​​കി​​​​യി​​​​ല്ലെ​​​​ന്നും പ​​​​രാ​​​​തി ഉ​​​​യ​​​​ർ​​​​ന്നി​​​​രു​​​​ന്നു. ഇ​​​​ക്കാ​​​​ര്യ​​​​ങ്ങ​​​​ളും വി​​​​ജി​​​​ല​​​​ൻ​​​​സ് പ​​​​രി​​​​ശോ​​​​ധി​​​​ക്കും.

സി​​​​നി​​​​മാ താ​​​​ര​​​​ങ്ങ​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള മു​​​​പ്പ​​​​തോ​​​​ളം പേ​​​​രി​​​​ൽ നി​​​​ന്നാ​​​​കും വി​​​​ജി​​​​ല​​​​ൻ​​​​സ് പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണ സം​​​​ഘം മൊ​​​​ഴി​​​​യെ​​​​ടു​​​​ക്കു​​​​ക. ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ കൂ​​​​ടി നി​​​​ർ​​​​ദേ​​​​ശ​​​​പ്ര​​​​കാ​​​​ര​​​​മാ​​​​ണ് വി​​​​ജി​​​​ല​​​​ൻ​​​​സ് പ്ര​​​​ത്യേ​​​​ക സം​​​​ഘം പ്രാ​​​​ഥ​​​​മി​​​​ക പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തു​​​​ന്ന​​​​ത്.

പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ ക്ര​​​​മ​​​​ക്കേ​​​​ട് ക​​​​ണ്ടെ​​​​ത്തി​​​​യാ​​​​ൽ ഇ​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ൽ റി​​​​പ്പോ​​​​ർ​​​​ട്ട് ന​​​​ൽ​​​​കും. ഹൈ​​​​ക്കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശ​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​കും കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത് അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തു​​​​ന്ന​​​​ത് അ​​​​ട​​​​ക്ക​​​​മു​​​​ള്ള കാ​​​​ര്യ​​​​ങ്ങ​​​​ൾ തീ​​​​രു​​​​മാ​​​​നി​​​​ക്കു​​​​ക. ഒ​​​​രു മാ​​​​സ​​​​ത്തി​​​​ന​​​​കം പ്രാ​​​​ഥ​​​​മി​​​​ക പ​​​​രി​​​​ശോ​​​​ധ​​​​ന പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കാ​​​​നാ​​​​ണ് വി​​​​ജി​​​​ല​​​​ൻ​​​​സി​​​​ന് സ​​​​ർ​​​​ക്കാ​​​​ർ ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ള്ള നി​​​​ർ​​​​ദേ​​​​ശം. ശ​​​​ബ​​​​രി​​​​മ​​​​ല സ്വ​​​​ർ​​​​ണ​​​​ക്കൊ​​​​ള്ള​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട വി​​​​വ​​​​ര​​​​ങ്ങ​​​​ൾ എ​​​​സ്ഐ​​​​ടി​​​​യി​​​​ൽനി​​​​ന്നും വി​​​​ജി​​​​ല​​​​ൻ​​​​സ് ശേ​​​​ഖ​​​​രി​​​​ക്കും.

Movies

അ​പ്പ എ​ന്താ കു​മ്പി​ടി​യോ; ജ​യ​റാ​മി​നെ അ​ന്വേ​ഷണ​സം​ഘം ചോ​ദ്യം ചെ​യ്തെ​ന്ന വാ​ർ​ത്ത നി​ഷേ​ധി​ച്ച് കാ​ളി​ദാ​സ്  

ശ​ബ​രി​മ​ല സ്വ​ർ​ണ​പ്പാ​ളി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ൻ ജ​യ​റാ​മി​നെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്തെ​ന്ന വാ​ർ​ത്ത​യി​ൽ പ്ര​തി​ക​രി​ച്ച് മ​ക​ൻ കാ​ളി​ദാ​സ് ജ​യ​റാം. വാ​ർ​ത്ത​ക​ൾ നി​ഷേ​ധി​ക്കു​ന്നു​വെ​ന്ന് കാ​ളി​ദാ​സ് പ​റ​ഞ്ഞു.

ഇ​രു​വ​രും ഒ​ന്നി​ച്ചെ​ത്തു​ന്ന ‘ആ​ശ​ക​ൾ ആ​യി​രം’ ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ ലോ​ഞ്ചി​നി​ടെ​യാ​ണ് കാ​ളി​ദാ​സ് ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​രു​ത്തി​യ​ത്. 

‘ഇ​ന്ന​ത്തെ വാ​ർ​ത്ത ക​ണ്ട​പ്പോ​ൾ ഞാ​ൻ ക​രു​തി അ​പ്പ എ​ന്തോ കു​മ്പി​ടി​യാ​ണെ​ന്ന്. ഒ​രേ സ​മ​യ​ത്ത് ര​ണ്ട് സ്ഥ​ല​ത്ത് എ​ങ്ങ​നെ പ്ര​ത്യ​ക്ഷ​പ്പെ​ടു​മെ​ന്ന് വി​ചാ​രി​ച്ചു.’ കാ​ളി​ദാ​സ് പ​റ​ഞ്ഞു.

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ജ​യ​റാ​മി​ൽ​നി​ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം മൊ​ഴി​യെ​ടു​ത്തു​വെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. 

ഒ​രു വ​ട​ക്ക​ൻ സെ​ൽ​ഫി​യി​ലൂ​ടെ പ്രേ​ക്ഷ​ക​ർ​ക്ക് പ​രി​ചി​ത​നാ​യ ജി.​പ്ര​ജി​ത്താ​ണ് ആ​ശ​ക​ൾ ആ​യി​രം എ​ന്ന സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ ക്രി​യേ​റ്റി​വ് ഡ​യ​റ​ക്‌​ട​ർ. അ​ര​വി​ന്ദ് രാ​ജേ​ന്ദ്ര​നും ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫും ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ ര​ച​ന നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ചി​ത്രം ഫെ​ബ്രു​വ​രി ആ​റി​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

ജ​യ​റാ​മി​നും കാ​ളി​ദാ​സി​നു​മൊ​പ്പം ആ​ശാ ശ​ര​ത്, ഷ​റ​ഫു​ദ്ദീ​ൻ, ഇ​ഷാ​നി കൃ​ഷ്ണ, ആ​ന​ന്ദ് മ​ന്മ​ഥ​ൻ, അ​ഖി​ൽ എ​ൻആ​ർഡി, ​ര​മേ​ശ് പി​ഷാ​ര​ടി, ദി​ലീ​പ് മേ​നോ​ൻ, സി​ൻ​സ് ഷാ​ൻ, രാ​ജേ​ഷ് അ​ഴി​ക്കോ​ട്, വൈ​ശാ​ഖ് വി​ജ​യ​ൻ, അ​ഭി​ന​ന്ദ് അ​ക്കോ​ട്, മു​കു​ന്ദ​ൻ, ആ​ന​ന്ദ് പ​ദ്മ​നാ​ഭ​ൻ, ര​ഞ്ജി​ത് ബാ​ല​ച​ന്ദ്ര​ൻ, സു​ധീ​ർ പ​ര​വൂ​ർ, നി​ഹാ​രി​ക, ഭാ​ഗ്യ, കു​ഞ്ച​ൻ, ഷാ​ജു ശ്രീ​ധ​ർ, റാ​ഫി, സു​രേ​ഷ് കു​മാ​ർ മ​റ്റു യു​വ​പ്ര​തി​ഭ​ക​ളും ചി​ത്ര​ത്തി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ഫ​ലം ഇ​ന്ന് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് കൈ​മാ​റും

കൊ​ല്ലം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ഫ​ലം കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ. വെ​ള്ളി​യാ​ഴ്ച​യാ​ണ് പ​രി​ശോ​ധ​നാ ഫ​ലം സീ​ൽ​വ​ച്ച ക​വ​റി​ൽ വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ ന​ൽ​കി​യ​ത്. ഈ ​റി​പ്പോ​ർ​ട്ട് ഇ​ന്ന് കോ​ട​തി എ​സ്ഐ​ടി​ക്ക് കൈ​മാ​റും.

റി​പ്പോ​ർ​ട്ട് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​യി​രി​ക്കും തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക. 19ന് ​ഹൈ​ക്കോ​ട​തി​യി​ൽ കൊ​ടു​ക്കു​ന്ന അ​ന്വേ​ഷ​ണ പു​രോ​ഗ​തി റി​പ്പോ‍​ർ​ട്ടി​ൽ ഈ ​ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ ഫ​ല റി​പ്പോ​ർ​ട്ടും ഉ​ൾ​പ്പെ​ടു​ത്തും. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഗ​തി ത​ന്നെ നി​ർ​ണ​യി​ക്കു​ന്ന റി​പ്പോ​ർ​ട്ടാ​ണ് വി​എ​സ്എ​സ്‍​സി കൈ​മാ​റി​യി​രി​ക്കു​ന്ന​ത്. സ്വ​ർ​ണ​പ്പാ​ളി​ക​ൾ മാ​റ്റി​യോ, ശ​ബ​രി​മ​ല​യി​ൽ ഇ​പ്പോ​ഴു​ള്ള​ത് പ​ഴ​യ​പാ​ളി​ക​ളാ​ണോ അ​തോ പു​തി​യ പാ​ളി​ക​ളാ​ണോ, പാ​ളി​ക​ളി​ലെ സ്വ​ർ​ണ​ത്തി​ന്‍റെ അ​ള​വ് തു​ട​ങ്ങി​യ​വ നി​ർ​ണ​യി​ക്കു​ന്ന പ​രി​ശോ​ധ​ന​യാ​ണ് നി​ല​വി​ൽ ന​ട​ത്തി​യി​ട്ടു​ള്ള​ത്.

അ​തേ​സ​മ​യം തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന മു​ൻ ദേ​വ​സ്വം ബോ​ർ​ഡ് അം​ഗം കെ.​പി. ശ​ങ്ക​ര​ദാ​സി​നെ ഇ​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റും. ശ​ങ്ക​ര​ദാ​സി​നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്ക് മാ​റ്റാ​മെ​ന്ന് ജ​യി​ൽ ഡോ​ക്ട​ർ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു.

Kerala

തെ​ളി​വെ​ടു​പ്പി​നാ​യി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​ൻ അ​ന്വേ​ഷ​ണ സം​ഘം

പ​ത്ത​നം​തി​ട്ട: ബ​ലാ​ത്സം​ഗ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യെ ഏ​ഴു ദി​വ​സം ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​ൻ പോ​ലീ​സ് സം​ഘം ഇ​ന്ന് അ​പേ​ക്ഷ ന​ൽ​കും. പ​രാ​തി​ക്കാ​രി ലൈം​ഗി​ക അ​തി​ക്ര​മം നേ​രി​ട്ട ഹോ​ട്ട​ലി​ൽ പ്ര​തി​യെ എ​ത്തി​ച്ചു തെ​ളി​വെ​ടു​പ്പ് ന​ട​ത്ത​ണം, യു​വ​തി​യു​ടെ ന​ഗ്ന ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ മൊ​ബൈ​ൽ ഫോ​ൺ ക​ണ്ടെ​ത്ത​ണം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

തി​രു​വ​ല്ല ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് അ​പേ​ക്ഷ ന​ൽ​കു​ന്ന​ത്. ഇ​ന്ന​ലെ മ​ജി​സ്ട്രേ​റ്റി​നു മു​ന്നി​ൽ ഹാ​ജ​രാ​ക്കി​യ​പ്പോ​ൾ ത​ന്നെ രാ​ഹു​ൽ ജാ​മ്യ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ന് ജാ​മ്യാ​പേ​ക്ഷ​യി​ൽ വാ​ദം ന​ട​ത്തേ​ണ്ടെ​ന്നാ​ണ് പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ തീ​രു​മാ​നം. ക​സ്റ്റ​ഡി അ​പേ​ക്ഷ​യി​ൽ അ​ന്തി​മ ഉ​ത്ത​ര​വ് അ​റി​ഞ്ഞ​തി​നു​ശേ​ഷം മാ​ത്രം ജാ​മ്യാ​പേ​ക്ഷ​യി​ൽ വാ​ദം ന​ട​ത്താ​നാ​ണ് രാ​ഹു​ലി​ന്‍റെ അ​ഭി​ഭാ​ഷ​ക​ർ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. റി​മാ​ൻ​ഡി​ലാ​യ രാ​ഹു​ൽ നി​ല​വി​ൽ മാ​വേ​ലി​ക്ക​ര സ്പെ​ഷ​ൽ സ​ബ് ജ​യി​ലി​ലാ​ണു​ള്ള​ത്.

Kerala

വാ​ള​യാ​ർ ആ​ൾ​ക്കൂ​ട്ട​ക്കൊ​ല നി​ർ​ണാ​യ​ക​ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് അ​ന്വേ​ഷ​ണ​സം​ഘം

പാ​​ല​​ക്കാ​​ട്: വാ​​ള​​യാ​​ർ ആ​​ൾ​​ക്കൂ​​ട്ട​​ കൊ​​ല​​പാ​​ത​​ക​​ത്തി​​ൽ നി​​ർ​​ണാ​​യ​​ക​​ദൃ​​ശ്യ​​ങ്ങ​​ൾ അ​​ന്വേ​​ഷ​​ണ​​സം​​ഘം ശേ​​ഖ​​രി​​ച്ചു. ഛത്തീ​​സ്ഗ​​ഡ് സ്വ​​ദേ​​ശി​​യെ വി​​ചാ​​ര​​ണ ചെ​​യ്തു മ​​ർ​​ദി​​ക്കു​​ന്ന ദൃ​​ശ്യ​​ങ്ങ​​ളാ​​ണ് പ്ര​​ത്യേ​​ക അ​​ന്വേ​​ഷ​​ണ​​സം​​ഘ​​ത്തി​​നു ല​​ഭി​​ച്ച​​ത്.

ദൃ​​ശ്യ​​ങ്ങ​​ൾ പ​​രി​​ശോ​​ധി​​ച്ച് കൂ​​ടു​​ത​​ൽ ​​പേ​​രെ പ്ര​​തി ചേ​​ർ​​ക്കും. ഈ ​​കേ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് എ​​ട്ടു​​പേ​​രെ നേ​​ര​​ത്തെ പി​​ടി​​കൂ​​ടി​​യി​​രു​​ന്നു. ഇ​​നി ഏ​​ഴു​​പേ​​ർ​​കൂ​​ടി പി​​ടി​​യി​​ലാ​​കാ​​നു​​ണ്ട്. ഇ​​വ​​ർ ഒ​​ളി​​വി​​ലാ​​ണ്.

ഛത്തീ​​സ്ഗ​​ഡ് സ്വ​​ദേ​​ശി രാം​​നാ​​രാ​​യ​​ണ്‍ ബാ​​ഗേ​​ലി​​നെ മ​​ർ​​ദി​​ച്ചു കൊ​​ല​​പ്പെ​​ടു​​ത്തി​​യ സം​​ഭ​​വ​​ത്തി​​ൽ മൂ​​ന്നു പ്ര​​തി​​ക​​ളെ ക​​സ്റ്റ​​ഡി​​യി​​ൽ വി​​ട്ടു​​കി​​ട്ടാ​​ൻ പ്ര​​ത്യേ​​ക അ​​ന്വേ​​ഷ​​ണ​​സം​​ഘം ജു​​ഡീ​​ഷ​ൽ ഒ​​ന്നാം​​ക്ലാ​​സ് കോ​​ട​​തി​​യി​​ൽ അ​​പേ​​ക്ഷ ന​​ൽ​​കി.

ക​​ഴി​​ഞ്ഞ​​ദി​​വ​​സം അ​​റ​​സ്റ്റി​​ലാ​​യ അ​​ട്ട​​പ്പ​​ള്ളം സ്വ​​ദേ​​ശി​​ക​​ളാ​​യ ജ​​ഗ​​ദീ​​ഷ് കു​​മാ​​ർ, വി​​നോ​​ദ് കു​​മാ​​ർ, ആ​​ർ​​എ​​സ്എ​​സ് പ്ര​​വ​​ർ​​ത്ത​​ക​​നാ​​യ ഷാ​​ജി എ​​ന്നി​​വ​​രെ ക​​സ്റ്റ​​ഡി​​യി​​ൽ വി​​ട്ടു​​കി​​ട്ടാ​​നാ​​ണ് അ​​പേ​​ക്ഷ ന​​ൽ​​കി​​യ​​ത്.

ക​​ഴി​​ഞ്ഞ​​യാ​​ഴ്ച ഒ​​ന്നു​​മു​​ത​​ൽ അ​​ഞ്ചു​​വ​​രെ പ്ര​​തി​​ക​​ളെ ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത് ചോ​​ദ്യം​​ചെ​​യ്തി​​രു​​ന്നു. ഡി​​സം​​ബ​​ർ 17നു ​​വൈ​​കു ന്നേരമാണ് രാം ​​നാ​​രാ​​യ​​ണി​​നെ അ​​ട്ട​​പ്പ​​ള്ള​​ത്ത് മോ​​ഷ​​ണ​​ക്കു​​റ്റം ആ​​രോ​​പി​​ച്ച് ആ​​ൾ​​ക്കൂട്ടം ക്രൂ​​ര​​മാ​​യി മ​​ർ​​ദി​​ച്ച​​ത്. ജി​​ല്ലാ ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലി​​രി​​ക്കെ ഇ​​യാ​​ൾ മ​​രി​​ച്ചു.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; വ​ർ​ഷ​ങ്ങ​ളുടെ ഗൂ​ഢാ​ലോ​ച​ന, ദേ​വ​സ്വം ഉ​ന്ന​ത​ർ​ക്കു പ​ങ്ക്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള വി​ഷ​യ​ത്തി​ൽ വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി ന​​​ട​​​ന്നു​​​വ​​​രു​​​ന്ന ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ പു​​​റ​​​ത്ത്.

അ​​​റ​​​സ്റ്റി​​​ലാ​​​യ സ്വ​​​ർ​​​ണം വേ​​​ർ​​​തി​​​രി​​​ച്ച ചെ​​​ന്നൈ സ്മാ​​​ർ​​​ട്ട് ക്രി​​​യേ​​​ഷ​​​ൻ​​​സ് സി​​​ഇ​​​ഒ പ​​​ങ്ക​​​ജ് ഭ​​​ണ്ഡാ​​​രി​​​ക്കും മോ​​​ഷ്ടി​​​ച്ച സ്വ​​​ർ​​​ണം വി​​​റ്റ​​​ഴി​​​ച്ച ബെ​​​ല്ലാ​​​രി​​​യി​​​ലെ സ്വ​​​ർ​​​ണ വ്യാ​​​പാ​​​രി ഗോ​​​വ​​​ർ​​​ധ​​​ന​​​നും ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് ഉ​​​ന്ന​​​ത​​​രു​​​മാ​​​യി വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി ഗൂ​​​ഡാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി വ​​​ന്നി​​​രു​​​ന്ന​​​താ​​​യി പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​ന്‍റെ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു.

ഇ​​​രു​​​വ​​​രും വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി ദേ​​​വ​​​സ്വം ഉ​​​ന്ന​​​ത​​​രു​​​മാ​​​യി ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തിവ​​​രു​​​ന്ന​​​താ​​​യി അ​​​റ​​​സ്റ്റി​​​ലാ​​​യ ഇ​​​ട​​​നി​​​ല​​​ക്കാ​​​ര​​​ൻ ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ പോ​​​റ്റി​​​യു​​​ടെ മൊ​​​ഴി​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും റി​​​മാ​​​ൻ​​​ഡ് റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു. ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ ദ്വാ​​​ര​​​പാ​​​ല​​​ക​​​പാ​​​ളി​​​ക​​​ൾ സ്വ​​​ർ​​​ണം പൂ​​​ശി​​​യ​​​താ​​​ണെ​​​ന്ന് ഇ​​​രു​​​വ​​​ർ​​​ക്കും അ​​​റി​​​യാ​​​മാ​​​യി​​​രു​​​ന്നു.

ഇ​​​ട​​​നി​​​ല​​​ക്കാ​​​ര​​​ൻ ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ​​​പോ​​​റ്റി​​​യു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യാ​​​ണ് പാ​​​ളി​​​ക​​​ൾ സ്മാ​​​ർ​​​ട്ട് ക്രി​​​യേ​​​ഷ​​​നി​​​ലെ​​​ത്തി​​​ച്ച് സ്വ​​​ർ​​​ണം വേ​​​ർ​​​തി​​​രി​​​ച്ച​​​ത്. സ്വ​​​ർ​​​ണം പൂ​​​ശി ന​​​ൽ​​​കു​​​ന്ന​​​ത് അ​​​ട​​​ക്കം വ​​​ലി​​​യ സം​​​ഭാ​​​വ​​​ന​​​ക​​​ൾ ന​​​ൽ​​​കു​​​ന്ന​​​വ​​​രെ​​​ന്ന നി​​​ല​​​യി​​​ൽ പ്ര​​​തി​​​ക​​​ൾ​​​ക്ക് ബോ​​​ർ​​​ഡ് ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കി​​​ട​​​യി​​​ൽ വ​​​ലി​​​യ സ്വാ​​​ധീ​​​ന​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. 2009ൽ ​​​മാ​​​ളി​​​ക​​​പ്പു​​​റ​​​ത്ത് അ​​​ട​​​ക്കം ഇ​​​വ​​​ർ സ്വ​​​ർ​​​ണം പൂ​​​ശി ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

ദ്വാ​​​ര​​​പാ​​​ലകപാ​​​ളി​​​യി​​​ൽനി​​​ന്നു വേ​​​ർ​​​തി​​​രി​​​ച്ചെ​​​ടു​​​ത്ത സ്വ​​​ർ​​​ണം പ്ര​​​തി​​​ക​​​ൾ എ​​​ന്തു ചെ​​​യ്തു​​​വെ​​​ന്ന് ക​​​ണ്ടെ​​​ത്ത​​​ണം. ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​മാ​​​ണെ​​​ന്ന അ​​​റി​​​വോ​​​ടെ​​​യാ​​​ണ് ഗോ​​​വ​​​ർ​​​ധ​​​ൻ സ്വ​​​ർ​​​ണം വാ​​​ങ്ങി​​​യ​​​ത്.​​

സ്മാ​​​ർ​​​ട്ക്രി​​​യേ​​​ഷ​​​ൻ​​​സി​​​ൽ വേ​​​ർ​​​തി​​​രി​​​ച്ചെ​​​ടു​​​ത്ത സ്വ​​​ർ​​​ണ​​​ത്തി​​​ൽ 150 ഗ്രാം ​​​പ​​​ണി​​​ക്കൂ​​​ലി​​​യാ​​​യി വാ​​​ങ്ങി​​​യി​​​ട്ടു​​​ണ്ട്. ഗോ​​​വ​​​ർ​​​ധ​​​ന്‍റെ കൈ​​​യി​​​ൽ നി​​​ന്ന് 470 ഗ്രാം ​​​സ്വ​​​ർ​​​ണം ക​​​ണ്ടെ​​​ത്തി. ഇ​​​തി​​​നു ശേ​​​ഷ​​​വും സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള​​​യ്ക്കു പ​​​രി​​​ഹാ​​​ര​​​മാ​​​യി ഇ​​​വ​​​ർ ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ സ്വ​​​ർ​​​ണം പൂ​​​ശി ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ഇ​​​വ​​​ർ​​​ക്ക് ദേ​​​വ​​​സ്വം ജീ​​​വ​​​ന​​​ക്കാ​​​രു​​​മാ​​​യു​​​ള്ള ബ​​​ന്ധം ക​​​ണ്ടെ​​​ത്താ​​​ൻ ക​​​സ്റ്റ​​​ഡി​​​യി​​​ൽ ചോ​​​ദ്യം ചെ​​​യ്യേ​​​ണ്ട​​​തു​​​ണ്ട്.

അ​​​തി​​​നി​​​ടെ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് മു​​​ൻ അം​​​ഗ​​​ങ്ങ​​​ളാ​​​യ ശ​​​ങ്ക​​​ർ​​​ദാ​​​സ്, വി​​​ജ​​​യ​​​കു​​​മാ​​​ർ എ​​​ന്നി​​​വ​​​രെ വീ​​​ണ്ടും ചോ​​​ദ്യം ചെ​​​യ്യും. ഇ​​​രു​​​വ​​​ർ​​​ക്കും പ​​​ങ്കു​​​ണ്ടെ​​​ന്ന് അ​​​ന്ന​​​ത്തെ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​റ​​​സ്റ്റി​​​ലാ​​​യ എം. ​​​പ​​​ത്മ​​​കു​​​മാ​​​ർ മൊ​​​ഴി ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ഇ​​​വ​​​ർ​​​ക്കെ​​​തി​​​രേ എ​​​ന്തു​​​കൊ​​​ണ്ട് ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചി​​​ല്ലെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി​​​യും പ​​​ല​​​ത​​​വ​​​ണ ചോ​​​ദി​​​ച്ചി​​​രു​​​ന്നു.

Kerala

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; ദി​ലീ​പ് വ്യാ​ജ വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പ് ഉ​ണ്ടാ​ക്കി​യെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ നി​ർ​ണാ​യ​ക ക​ണ്ടെ​ത്ത​ൽ. ഗൂ​ഡാ​ലോ​ച​ന ന​ട​ക്കു​ന്നു​ണ്ടെ​ന്ന് വ​രു​ത്തി തീ​ർ​ക്കാ​ൻ ദി​ലീ​പ് വ്യാ​ജ വാ​ട്‌​സാ​പ്പ് ഗ്രൂ​പ്പ് ഉ​ണ്ടാ​ക്കി​യെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ. ദി​ലീ​പി​നെ പൂ​ട്ട​ണം എ​ന്നാ​യി​രു​ന്നു വാ​ട്‌​സാ​പ്പ് ഗ്രൂ​പ്പി​ന്‍റെ പേ​ര്.

ഗ്രൂ​പ്പി​ന്‍റെ സ്‌​ക്രീ​ൻ​ഷോ​ട്ടു​ക​ൾ പ്ര​ച​രി​പ്പു​വെ​ന്നും അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി. മ​ഞ്ജു വാ​ര്യ​രു​ടെ​യും, എ​ഡി​ജി​പി ബി. ​സ​ന്ധ്യ​യു​ടെ​യും വ്യാ​ജ പ്രൊ​ഫൈ​ലു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു ഗ്രൂ​പ്പ് ഉ​ണ്ടാ​ക്കി​യ​ത്.

സി​നി​മ മേ​ഖ​ല​യി​ൽ ദി​ലീ​പി​നെ​തി​രെ സം​സാ​രി​ച്ച​വ​രു​ടെ​യും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ​യും വ്യാ​ജ പ്രൊഫൈലുകൾ ഗ്രൂ​പ്പി​ൽ ആ​ഡ് ചെ​യ്തു. താ​ൻ കേ​സി​ൽ അ​ന്യാ​യ​മാ​യി പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട​താ​ണെ​ന്ന വാ​ദം ബ​ല​പ്പെ​ടു​ത്താ​നാ​ണ് ദിലീപ് വ്യാ​ജ ഗ്രൂ​പ്പ് ഉ​ണ്ടാ​ക്കി​യ​തെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം അ​റി​യി​ച്ചു.

Latest News

Corehub Up